വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കുന്നത് ശിക്ഷാർഹമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കുന്നത് ശിക്ഷാർഹമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ‍രത്തൻ യു. ഖേൽക്കർ. 1950-ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നിലധികം തവണയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പാടില്ല.  ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം ബോധപൂർവ്വം മറച്ചുവച്ച് മറ്റൊരു സ്ഥലത്ത്  പേര് ചേർക്കുന്നത് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നിലവിൽ ഇത്തരത്തിൽ പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിൽ സ്ഥിരം താമസമില്ലാത്ത സ്ഥലത്തെ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ‍അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്സ് പോർട്ടലിൽ ഇതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

Post a Comment

Previous Post Next Post