സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രതയാണ്. സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് ഈ മാസം 25 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.  

കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളില്‍ ഇന്ന് ഉച്ചവരെ കടലാക്രമണത്തിന് സാധ്യതയുണ്ട്.   കാലവര്‍ഷം ഇത്തവണ നേരത്തെ എത്തുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

Post a Comment

Previous Post Next Post