സമയപരിധി നീട്ടി : മഹാത്മാ ഗാന്ധി സർവകലാശാലയുടെ പഠന വകുപ്പുകളിൽ പിജി ഓൺലൈൻ രജിസ്ട്രേഷൻ മെയ് 31 വരെ.

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകളിലെയും  ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍  പ്രവേശനത്തിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി മെയ് 31 വരെ നീട്ടി. എംഎ, എംഎസ്സി, എംടിടിഎം, എല്‍എല്‍എം. എംഎഡ്, എംപി.ഇഎസ്, എംബിഎ എന്നിവയാണ് പ്രോഗ്രാമുകള്‍.

 എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേയ്ക്ക് www.cat.mgu.ac.in എന്ന വെബ്സൈറ്റ് വഴിയും എം.ബി.എയ്ക്ക് admission.mgu.ac.in  എന്ന വെബ്സൈറ്റ് വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്.

പ്രവേശന പരീക്ഷ ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ  കേന്ദ്രങ്ങളില്‍ നടക്കും. എംബിഎയ്ക്ക് സിമാറ്റ്/ക്യാറ്റ്/കെമാറ്റ് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍, അഭിമുഖം എന്നിവയിലെ സ്കോര്‍ പരിഗണിച്ചാണ് പ്രവേശനം.

Post a Comment

Previous Post Next Post