ഡൽഹി പോലീസിൽ നീണ്ട 38 വർഷത്തെ സേവനം കാഴ്ചവച്ചു വിരമിച്ച പവിത്രൻ കൊയിലാണ്ടിക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി.

ഡൽഹി പോലീസിൽ നീണ്ട 38 വർഷത്തെ സ്തുത്യർഹ സേവനം കാഴ്ചവച്ചു വിരമിച്ച ശ്രീ പവിത്രൻ കൊയിലാണ്ടിക്ക്  ജന്മനാട്ടിൽ സ്വീകരണം നൽകി. 25-05-2025 ന്  NCP -(S) ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്നൂരിൽ  വെച്ചായിരുന്നു സ്വീകരണം.

ഔദ്യോഗിക കൃത്യനിർവ്വഹകണത്തിന് പുറമെ കലാ - സാമൂഹിക - സാംസ്കാരിക പൊതു വേദികളിൽ നിറ സാനിദ്ധ്യമായിരുന്ന പവിത്രൻ ജീവകാരുണ്യ പ്രവർത്തനരംഗത്തും നിറഞ്ഞു നിന്നു.

 പ്രകാശൻ പെരുന്തോടി സ്വാഗതം പറഞ്ഞു, വേണു ഒ. എ അദ്ധ്യക്ഷനായ ചടങ്ങ്. NCP സംസ്ഥാന സെക്രട്ടറി പി. സുധാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. തുടർന്ന് പി. വി. ഭാസ്ക്കരൻ കിടാവ്, സി. പ്രഭ, മാധവൻ. പി, വിശ്വനാഥൻ കണ്ടോത്, എന്നിവർ സംസാരിച്ചു. സ്വീകരണമേറ്റ് പവിത്രൻ കൊയിലാണ്ടിയും സംസാരിച്ചു. പി. കെ ശശിയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങിന് വിരാമമായി.

Post a Comment

Previous Post Next Post