ആഗോള കത്തോലിക്ക സഭ തലവനായിരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 -ന് റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ നടക്കും. സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കുന്നുണ്ട്. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിദേഹത്തില്‍ രാഷ്ട്രപതി പുഷ്‌പചക്രം അര്‍പ്പിച്ചു.
കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജോർജ്ജ് കുര്യൻ തുടങ്ങിയവരും രാഷ്ട്രപതിക്കൊപ്പമുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉള്‍പ്പെടെയുള്ള ലോകനേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
Post a Comment