താനൂരിൽ വിദ്യാർത്ഥിനികളെ കാണാതായ സംഭവം; 'കുട്ടികൾക്ക് പരീക്ഷാ പേടിയില്ലായിരുന്നു', അന്വേഷണം കോഴിക്കോട്ടേക്ക്.

മലപ്പുറം താനൂരിൽ വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പരീക്ഷയ്ക്കായി പോയ പ്ലസ് ടു വിദ്യാർഥിനികളെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. മകൾക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്നും, ഉടനെ ഇരുവരും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ ഫാത്തിമ ഷഹദയുടെ അച്ഛൻ പറഞ്ഞു.

 താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല.  

Post a Comment

Previous Post Next Post