ഐ എസ് എല്‍ ഫുട്‌ബോളിൽ ഇന്ന് ഹൈദരാബാദ്, പഞ്ചാബ് എഫ്‌സിയെ നേരിടും.


ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളില്‍ ഇന്ന് ഹൈദരാബാദ് എഫ്സി, പഞ്ചാബ് എഫ്സിയെ നേരിടും.രാത്രി 7.30- ന് ഹൈദരാബാദിലാണ് മത്സരം. നാളെ കൊച്ചി ജവഹർലാൽ നെഹ്റു ഇൻർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും.

മത്സരത്തോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണി വരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സർവ്വീസ് ഉണ്ടാകും.

Post a Comment

Previous Post Next Post