വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ 386 ലക്ഷം രൂപയുടെ 207 വായ്പകള്‍ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക്. റവന്യൂ വകുപ്പില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള ബാങ്കിന്റെ ചൂരൽമല, മേപ്പാടി ശാഖകളിലെ 9 വായ്പകളിലായി 6.36 ലക്ഷം രൂപ ഇതിനകം എഴുതിത്തള്ളിയിരുന്നു.
ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങളുടെ അംഗങ്ങൾക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെയുള്ള പുതിയ വ്യക്തിഗത വായ്പ പദ്ധതി നടപ്പിലാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങൾക്കാണ് വായ്പകൾ നൽകുക.
Post a Comment