CPI(M) സംസ്ഥാന സമ്മേളനത്തിന് നാളെ കൊല്ലത്ത് തുടക്കം.

CPI(M) സംസ്ഥാന സമ്മേളനത്തിന് നാളെ കൊല്ലത്ത് തുടക്കം. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗവും, സമ്മേളനത്തിന്‍റെ സ്വാഗത സംഘം ചെയര്‍മാനുമായ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി. കൊടിമര-പതാക-ദീപശിഖ ജാഥകൾ സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്ന ശേഷമാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. 

CPI(M) കോ-ഓര്‍ഡിനേറ്ററും, പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് നാളെ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈ മാസം ഒൻപത് വരെ നീളുന്ന സമ്മേളനത്തില്‍, വിവിധ ജില്ലകളിൽ നിന്ന് 486 പ്രതിനിധികളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 44 നിരീക്ഷകരും അതിഥികളും പങ്കെടുക്കും.

Post a Comment

Previous Post Next Post