രാജ്യത്തെ നിയമങ്ങളും 2021 ലെ ഐ.ടി നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ധാർമ്മിക ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് OTT പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. OTT യിലും സമൂഹ മാധ്യമങ്ങളിലും അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കപ്പെടുന്നതായ പൊതുജന പരാതികളെ തുടർന്നാണ് നടപടി.
ധാർമ്മികത കണക്കിലെടുക്കണമെന്നും ഉള്ളടക്കങ്ങൾ പ്രായാധിഷ്ഠിതമായി വർഗീകരിക്കണമെന്നും കേന്ദ്ര വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചു. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളും അവയുടെ സെൽഫ് റെഗുലേറ്ററി ബോഡികളും ഉറപ്പ് വരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Post a Comment