ദേശീയ ആരോഗ്യ ദൗത്യം - വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, സ്റ്റാഫ് നഴ്‌സ് (യുഎച്ച്ഡബ്ല്യൂസി), സ്റ്റാഫ് നഴ്‌സ് (പീഡിയാടഡ്രിക് കാര്‍ഡിയോളജി യൂണിറ്റ്), എന്റമോളജിസ്റ്റ്, ഡെവെലപ്‌മെന്റ് തെറാപിസ്റ്റ്, അനസ്തറ്റിസ്റ്റ്, ഗൈനക്കോളജി, പീഡിയാഡ്രിഷ്യന്‍ എന്നീ വിവിധ തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 25 നു വൈകീട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിൻ്റെ വിവിധ ഡെസ്റ്റിനേഷനുകളില്‍ സെക്യൂരിറ്റി സ്റ്റാഫ് നിയമനം (സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും മിനിമം വേജസ് ആക്ട് നിയമ പ്രകാരം, ഇഎംഡി 50,000 രൂപ, ഫോാം ഫീ 2,950 രൂപ) രണ്ട് വര്‍ഷത്തെ പ്രവൃത്തി കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന തീയതി ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് ഒരു മണി വരെ. അന്ന് വൈകീട്ട് മൂന്നിന്
ടെണ്ടര്‍ തുറക്കും. ഫോണ്‍ 0495-2720012 / www.dtpckozhikode.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഓര്‍ത്തോപീഡിക്‌സ് ) താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഓര്‍ത്തോപീഡിക്‌സ്/ഡിഎന്‍ബി യില്‍ എംഎസ്. ശമ്പളം : 68900-205500 രൂപ. 2024 ജനുവരി ഒന്നിന് 18-41 വയസ്സ്.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 28 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി&ഇ) അറിയിച്ചു.
ബിസിനസ് പ്രൊമോട്ടര്‍മാര്‍ - ഇന്റര്‍വ്യൂ 22 ന്
കോഴിക്കോട് അസാപ് കേരളയില്‍ ബിസിനസ് പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിംഗ് മേഖലയില്‍ അഭിരുചിയുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകര്‍ഷക ശമ്പളവും മറ്റ് അനൂകുല്യങ്ങളും.
ഫെബ്രുവരി 22 ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ കാരപ്പറമ്പ ജിഎച്ച്എസ്എസ് യില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ (നോര്‍ത്ത് സോണ്‍) അറിയിച്ചു. ഫോണ്‍ - 7012648027, 9495999657.
ട്രസ്റ്റി നിയമനം
കോഴിക്കോട് താലൂക്കിലെ ശ്രീ പാലകുറുമ്പ ഭഗവതി ക്ഷേത്രം, ശ്രീ.തവനൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ മാര്‍ച്ച് നാലിന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം ഓഫീസില്‍/വെബ്സൈറ്റില്‍ (www.malabardevaswom.kerala.gov.in) നിന്നും ലഭിക്കും. ഫോണ്‍: 0495- 2374547.
വടകര താലൂക്കിലെ ശ്രീ മേമുണ്ട മഠം നാഗക്ഷേത്രം, ആയഞ്ചേരി വില്ലേജില്‍പ്പെട്ട ശ്രീ. പൊന്മേരി ശിവക്ഷേത്രം, ചോറോട് വില്ലേജിലെ ചേന്ദമംഗലം അയ്യപ്പക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം ഓഫീസില്‍/വെബ്സൈറ്റില്‍ (www.malabardevaswom.kerala.gov.in) നിന്നും ലഭിക്കും. ഫോണ്‍: 0490- 2321818.
ഓവര്‍സിയര്‍ വാക്ക് ഇന്‍ ഇന്റെര്‍വ്യൂ 25 ന്
പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍) തസ്തികയില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അടിസ്ഥാന യോഗ്യത - ഐടിഐ/ഡിപ്ലോമ/ബി.ടെക് (പിഎസ് സി അംഗ
അംഗികൃതം). ദിവസവേതനം 755 രൂപ. ഫെബ്രുവരി 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റെര്‍വ്യൂ. പെരുമണ്ണ ഗ്രാമപഞ്ചായത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
അപേക്ഷ, ബയോഡാറ്റ, അംഗീകൃത തിരിച്ചറിയല്‍ രേഖ, സ്വയം സാക്ഷ്യപ്പെടുത്തിയ പ്രമാണങ്ങള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ - 0495 2431880.
മോണ്ടിസ്സോറി , പ്രീ - പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് - അപേക്ഷ ക്ഷണിച്ചു
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്
(ബിസില്‍ ) ട്രെയിനിംഗ് ഡിവിഷന്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314.
ഗതാഗതം നിയന്ത്രണം
ഫ്രാന്‍സിസ് റോഡ് - കോന്തനാരി റോഡില്‍ കടുപ്പിനി മുതല്‍ പൊക്കുന്ന് വരെ ടാറിങ് നടക്കുന്നതിനാൽ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള ബസ്, ഭാരം കയറ്റിയ വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
വാഹനങ്ങള്‍ മാങ്കാവ് കല്പക തിയ്യേറ്റര്‍ - കുളങ്ങര പീടിക റോഡ് വഴി പോവണം.
Post a Comment