വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം
ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഡിജിആര്‍ എന്നിവയിലെ വിവിധ തസ്തികയില്‍ വിമുക്ത ഭടന്‍മാര്‍ക്ക് അവസരം. അപേക്ഷകള്‍ ഓണ്‍ലൈനായി ഇന്ന് (ഫെബ്രുവരി 23) രാത്രി 11.55 മണിക്കകം സമര്‍പ്പിക്കണം. വിവരങ്ങള്‍ https://iocl.com/latest-job-opening ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2771881. ഡിജിആര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ttps://dgrindia.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ - 0495-2771881.
വനിതാ കലോത്സവം നാളെ മുതല്‍
കോഴിക്കോട് കോര്‍പറേഷന്‍ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വനിത കലോത്സവത്തിന് നാളെ (ഫെബ്രുവരി 24) കണ്ടംകുളം അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ തുടക്കമാവും. അര്‍ബന്‍ 1,2,3,4 ഐസിഡിഎസുകളിലെ കലാപരിപാടികള്‍ 24,25,27,28 തീയ്യതികളിലായി അരങ്ങേറും. ഫോണ്‍ നം. 0495 2461197.
ടാക്സി പെര്‍മിറ്റുള്ള എസി വാഹനങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു
ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. കുടുതല്‍ വിവരങ്ങള്‍ക്ക് 0495 2374990 എന്ന നമ്പറിലോ, www.arogyakeralam.gov.in വെബ്‌സൈറ്റിലോ ബന്ധപ്പെടുക.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കായി മാധ്യമ മേഖലയില്‍ പ്രത്യേക പദ്ധതി
കേരളത്തിലെ മാധ്യമ മേഖലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കേരളമീഡിയ അക്കാദമിയുമായി ചേര്‍ന്ന് നടപ്പാക്കുന്നു. അടിസ്ഥാന യോഗ്യതയുളളവര്‍ക്ക് മാര്‍ച്ച് മൂന്നുവരെ കേരള മീഡിയ അക്കാദമിയിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഈ വിഭാഗത്തിലെ 15 പേര്‍ക്ക് വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പരമാവധി രണ്ടുവര്‍ഷത്തെ ട്രെയിനി നിയമനം ലഭിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയോ, ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവരും 21 നും 35 നുമിടയില്‍ പ്രായമുള്ളവരുമായ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ട്രെയിനികള്‍ക്ക് പ്രതിമാസം 15000 രൂപ സര്‍ക്കാര്‍ ഓണറേറിയം നല്‍കും. ഇതിനു പുറമെ കുറഞ്ഞത് 5000 രൂപ മാധ്യമസ്ഥാപനങ്ങള്‍ നല്‍കണം എന്നതാണ് മീഡിയ അക്കാദമി മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദ്ദേശം.
മാധ്യമസ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ സംവിധാനത്തിന് അകത്തുനിന്നുകൊണ്ടായിരിക്കും ട്രെയിനി പരിശീലനം. ഒരു വര്‍ഷത്തേക്കാണ് ട്രെയിനി നിയമനമെങ്കിലും ആവശ്യമെങ്കില്‍ ഒരു വര്‍ഷം കൂടി നീട്ടിനല്‍കാം. ഈ കാലയളവിലും സര്‍ക്കാര്‍ വിഹിതം നല്‍കും. ഇതിനകം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം. അവസാന തിയതി 2025 മാര്‍ച്ച് മൂന്ന്്. അപേക്ഷകള്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍-0484-242227.
റീ ടെണ്ടര്‍
ജില്ലാ മെഡിക്കല്‍ ഓഫീസിലെ പിസിപിഎന്‍ഡിടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഇന്‍സ്പെക്ഷനും മറ്റും നടത്തുന്നതിന് 7 സീറ്റോടു കൂടിയ 1500 സി.സി-യില്‍ കുറവുള്ള ടാക്സി പെര്‍മിറ്റുള്ള ഒരു എ.സി.വാഹനം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി പരിചയ സമ്പന്നരായ വാഹന ഉടമകളില്‍ നിന്നും അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി മാര്‍ച്ച് 28 ന് വൈകീട്ട് അഞ്ച് മണി. ഫോണ്‍ - 0495 2370494.
Post a Comment