പിഎം-കിസാൻ പദ്ധതിയുടെ 19-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ബിഹാറിലെ ഭാഗൽപൂരിൽ വിതരണം ചെയ്യും.

­പിഎം-കിസാൻ പദ്ധതിയുടെ 19-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ബീഹാറിലെ ഭാഗൽപൂരിൽ വിതരണം ചെയ്യും. ഭൂവുടമകളായ കർഷകർക്ക് മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം ആറായിരം രൂപ  ലഭ്യമാക്കുന്ന പദ്ധതിയാണിത്. 

പദ്ധതി പ്രകാരം ഇതുവരെ രാജ്യത്തെ 11 കോടിയിലധികം കർഷകർക്ക് 3.46 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തതായി കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. കർഷക ക്ഷേമമാണ് കേന്ദ്ര സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post