കോഴിക്കോട് ആരോഗ്യം ആനന്ദം - അകറ്റാം അർബുദം ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെൻഡർ പാർക്കിലുള്ള കെയർ ഹോമിലെ സ്ത്രീകൾക്കും വനിത മാധ്യമപ്രവർത്തകർക്കും കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പരിപാടിയാണ് ആരോഗ്യം ആനന്ദം - അകറ്റാം അർബുദം എന്ന ക്യാമ്പയിൻ. ക്യാമ്പിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവ നേരത്തെ നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്ന പദ്ധതിയാണിത് .
2025 ഫെബ്രുവരി 22ന് നടന്ന ക്യാമ്പിൽ ദേശീയ നഗരാരോഗ്യ ദൗത്യത്തിലെ ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ ഓഫീസർമാർ, ലേഡി ഹെൽത്ത് വിസിറ്റർ, സ്റ്റാഫ് നഴ്സ്, എൻ.യു.എച്ച്.എം കോർഡിനേറ്റർമാർ എന്നിവർ അടങ്ങുന്ന ടീമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. 59 പേരുടെ ഗർഭാശയഗള- സ്തനാർബുദ കാൻസർ പരിശോധനകൾ നടത്തി. ഇതിൽ 29 പേരുടെ പാപ് സ്മിയർ പരിശോധനക്ക് അയച്ചു. 3 പേരെ തുടർ പരിശോധനകൾക്കായി റഫർ ചെയ്തു. സ്ത്രീകൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കൗൺസിലർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി.സി.കെ ക്യാമ്പ് സന്ദർശിച്ചു
Post a Comment