ഇംഗ്ലണ്ടിനെതിരായ T20 പരമ്പരയ്ക്കുള്ള 15 അംഗ പുരുഷ ടീമിനെ BCCI പ്രഖ്യാപിച്ചു. ഈ മാസം 22 നു കൊൽക്കത്തയിൽ ആരംഭിക്കുന്ന പരമ്പരയിൽ അഞ്ചു മത്സരങ്ങൾ ആണുള്ളത്. സൂര്യകുമാർ യാദവ് നേതൃത്വം നൽകുന്ന ടീമിൽ മുഹമ്മദ് ഷമി തിരിച്ചെത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും പട്ടികയിൽ ഇടം നേടി.
T20 പരമ്പരയ്ക്ക് പിന്നാലെ മൂന്നു ഏകദിനങ്ങളും ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. അതിനിടെ അടുത്തമാസം 19 നു ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ബിസിസിഎ സാവകാശം തേടിയതായി റിപ്പോർട്ടുണ്ട്.
Post a Comment