ശബരിമല മകരവിളക്കിനൊരുങ്ങി സന്നിധാനവും പരിസരവും. മകര സംക്രമ പൂജയ്ക്കായി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും.
ഉച്ചയ്ക്ക് 12 വരെ ഭക്തർക്ക് ആഭരണങ്ങൾ കണ്ടുതൊഴാൻ അവസരമുണ്ട്. ഈ മാസം 14 നാണ് മകരവിളക്ക്. ഇടുക്കിയിൽ പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരവിളക്ക് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Post a Comment