ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കുള്ള ഒരുക്കങ്ങൾ ഊർജ്ജിതം.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കെത്തുന്ന തീർത്ഥാടകരേയും  സഞ്ചാരികളേയും സ്വീകരിക്കാൻ ഒരുക്കങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. നാളെയാണ് കുംഭമേളയ്ക്ക് തുടക്കമാവുക. ഫെബ്രുവരി 26 വരെ നീളുന്ന കുംഭമേളയോട് അനുബന്ധിച്ച് 10,000 ത്തിൽ പരം ട്രെയിനുകളും 350 ലേറെ ബസുകളുമാണ്   പ്രത്യേക സർവ്വീസ് നടത്തുന്നത്. 

അമൃത് സ്നാനത്തിനെത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് ശുദ്ധവായുവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കാൻ പ്രയാഗ്‌രാജിൻ്റെ വിവിധ സ്ഥലങ്ങളിൽ മിയാവാക്കി വനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post