63 -മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തിരി തെളിയും. രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പാചകപ്പുര പുത്തരിക്കണ്ടം മൈതാനിയില്‍ സജീവമായി. പാലുകാച്ചല്‍ ചടങ്ങില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലോത്സവത്തിനായി വിവിധ ജില്ലകളില്‍ നിന്നും ഇന്ന് എത്തുന്നവര്‍ക്ക് ഇന്ന് അത്താഴം ഒരുക്കും.
ഉച്ചഭക്ഷണം ഇരുപതിനായിരം പേര്‍ക്കും പ്രഭാത -രാത്രി ഭക്ഷണം പതിനായിരം പേര്‍ക്കും വീതവുമാണ് ഒരുക്കുന്നത്. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 100 പേരുടെ സംഘമാണ് പാചകത്തിനുള്ളത്. ഒരേ സമയം 4,000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്.
Post a Comment