പെരിയ ഇരട്ട കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. 1 മുതൽ 8 വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം 2 ലക്ഷം പിഴയും വിധിച്ചിരിക്കുന്നത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കംനാല് പ്രതികൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 

രാവിലെ കേസ് കോടതി  പരിഗണിച്ചപ്പോൾ ശിക്ഷ സംബന്ധിച്ച് ചില കാര്യങ്ങൾ  അറിയിക്കാൻ ഉണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.  ഇതേ തുടർന്ന് പ്രതികൾക്ക് പറയാനുള്ളത് കോടതി കേൾക്കാൻ തയ്യാറാവുകയായിരുന്നു. ശിക്ഷ പരമാവധി കുറച്ചു നൽകണമെന്നും, സ്ഥിരം കുറ്റവാളികൾ അല്ലെന്നും,  മനപരിവർത്തനത്തിന് അവസരം നൽകണമെന്നും, പ്രതിഭാഗം അഭ്യർത്ഥിച്ചു. പിന്നാലെയാണ് വിധി പ്രസ്താവം ഉണ്ടായത്.


Post a Comment

Previous Post Next Post