രാജ്യത്തിന്റെ പുസ്തക തലസ്ഥാനം എന്ന പദവിക്ക് നേടാൻ ഏറ്റവും യോഗ്യതയുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയുടെ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ നടക്കുന്ന പുസ്തകോത്സവങ്ങൾ വായനയ്ക്ക് സംസ്ഥാനം നൽകുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കോഴിക്കോട് ലോക സാഹിത്യനഗരം എന്ന പദവി നേടിയത് പോലെ പുസ്തക തലസ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിച്ചു.ചടങ്ങിൽ മന്ത്രി ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഈ മാസം 13 വരെ നടക്കുന്ന പുസ്തക മേളയിൽ 160-ലേറെ ദേശീയ - അന്തർ ദേശീയ പ്രസാധകർ പങ്കെടുക്കുന്നുണ്ട്.
Post a Comment