വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളിലായി നിര്‍മിക്കുന്ന രണ്ട് ടൗണ്‍ഷിപ്പുകളില്‍ 1,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് പുറമേ വിദ്യാലയം, ആരോഗ്യ കേന്ദ്രം, കളിസ്ഥലം തുടങ്ങി എല്ലാവിധ സംവിധാനങ്ങളും സജ്ജമാക്കും.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിനു 5 സെന്‍റും നെടുമ്പാലയില്‍ 10 സെന്‍റും ആയിരിക്കും നല്‍കുകയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൗൺഷിപ്പിന് 750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗുണഭോക്താക്കളുടെ പട്ടിക ഈമാസം 25 നകം പുറത്തിറക്കും.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറുകാര്‍. കിഫ്കോണിനാണ് നിര്‍മാണത്തിന്റെ മേല്‍നോട്ടം.വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സർവേ നടപടികൾ എസ്റ്റേറ്റുകളിൽ ആരംഭിച്ചു. കൃഷി, വനം, റവന്യൂ ഉദ്യോഗസ്ഥർ സംയുക്തമായാണ് സർവേ നടത്തുന്നത്.
Post a Comment