കണ്ണൂർ ശ്രീകണ്ഠാപുരം വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്. അപകടത്തില്‍ 13 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിന്മയ സ്‌കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസ്സാണ് മറിഞ്ഞത്. ക്ലാസിന് ശേഷം വിദ്യാര്‍ഥികളുമായി മടങ്ങുംവഴിയാണ് അപകടം ഉണ്ടായത്.
സര്‍വീസ് റോഡില്‍ നിന്നും സംസ്ഥാന ഹൈവേയിലേക്ക് പ്രവേശിക്കുമ്പോള്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ മറ്റ് കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് സൂചന. അപകടസമയത്ത് 15 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തിനിടെ ഒരു കുട്ടി പുറത്തേക്ക് തെറിച്ചുവീണ് ബസിനടിയില്‍പ്പെട്ടു.
സംഭവം നടന്ന ഉടൻ നാട്ടുകാര്‍ അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും കുട്ടികളെ തളിപ്പറമ്പ് ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു. അതേസമയം റോഡിന്റെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ സ്ഥിരം അപകടം ഉണ്ടാവാറുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
Post a Comment