ഓണം ഖാദി മേളക്ക് ജില്ലയില്‍ തുടക്കം : മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ഓണം ഖാദി മേളക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും ഖാദി വണ്ടി ഫ്‌ളാഗ് ഓഫും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  നിര്‍വഹിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പനയും ഖാദി സെറ്റ് മുണ്ട് ലോഞ്ചിങ്ങും ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ എസ് ജ്യോതിസിന് നല്‍കി ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ അലക്സ് ടി എബ്രഹാം നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് മെമ്പര്‍ എസ് ശിവരാമന്‍ സമ്മാന കൂപ്പണ്‍ വിതരണം നിര്‍വഹിച്ചു.

'എനിക്കും വേണം ഖാദി' എന്ന ക്യാമ്പയിനുമായാണ് ഇത്തവണത്തെ ഓണം ഖാദി മേള. വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം റിബേറ്റില്‍ മേളകളില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാന പദ്ധതിയില്‍ ഓരോ 1000 രൂപ പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ ലഭിക്കും. ഒന്നാം സമ്മാനമായി ഇലക്ട്രിക് കാര്‍, രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയും ആഴ്ചതോറും 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും.

ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ ഷിബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, കേരള സര്‍വോദയ സംഘം ചെയര്‍മാന്‍ യു രാധാകൃഷ്ണന്‍, കോഴിക്കോട് സര്‍വോദയ സംഘം സെക്രട്ടറി എം കെ ശ്യാം പ്രസാദ്, കണ്ണൂര്‍ സര്‍വോദയ സംഘം സെക്രട്ടറി ശ്രീഗേഷ്, പ്രസ് ക്ലബ് സെക്രട്ടറി പി കെ സജിത്ത്, പ്രൊജക്ട് ഓഫീസര്‍ കെ ജിഷ, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post