നടുവണ്ണൂർഗവൺ മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് തൃശൂർ ഓഫീസ്, കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയും സംയുക്തമായി കുട്ടികൾ ക്കായി ഹാൻഡിക്രാഫ്റ്റ് പരിശീലനവും ബോധവൽക്കരണക്ലാസ്സും സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ എം എൻ മൂസ്സകോയ മാസ്റ്റർ ആദ്യ ക്ഷത വഹിച്ചു, പ്രിൻസിപ്പൽ ശ്യാമിലി ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു.
ഹാൻഡിക്രാഫ്റ്റ് ഉദ്യോഗസ്ഥർമാരായ വിനോദൻ കെ ജി അൽക്ക ടി ജെ, കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി ചെയർമാൻ മോഹനൻ, കോട്ടൂർ പ്രൊജക്റ്റ് കോർഡിനേറ്റർ എൻവി സുനി, ആഷിത ടീച്ചർ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ വിവിധ കരകൗശല പരിശീലകരും പങ്കെടുക്കും.
Post a Comment