ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സാംസ്കാരിക മേളയായ മഹാകുംഭ മേളയ്ക്ക് ഇന്ന് പ്രയാഗ്‌രാജിൽ അമൃത് സ്നാനത്തോടെ തുടക്കമായി. ഇതുവരെ ഒരു കോടി 50 ലക്ഷത്തിലധികം ഭക്തരും തീർത്ഥാടകരും പുണ്യസ്നാനം നടത്തി.
144 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവമായ ഒരു ആകാശ വിന്യാസം ഈ വർഷത്തെ മഹാകുംഭത്തിന്റെ പ്രത്യേകതയാണ്. മഹാ കുംഭമേളയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
Post a Comment