സംസ്ഥാനത്തിന്‍റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം-കവചം മറ്റെന്നാള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലകളില്‍ സ്ഥാപിച്ച സൈറണ്‍ മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
മറ്റെന്നാള്‍ വൈകീട്ട് 5 ന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ സൈറണുകള്‍ മുഴങ്ങും. ഇതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Post a Comment