കർണാടകയിൽ രണ്ട് ഹ്യുമൻ മെറ്റാ ന്യൂമോവൈറസ് കേസുകൾ സ്ഥിരീകരിച്ചു. നിരീക്ഷണം ശക്തമാക്കി ആരോഗ്യ മന്ത്രാലയം.

കർണാടകയിൽ രണ്ട് ഹ്യുമൻ മെറ്റാ ന്യൂമോവൈറസ്    കേസുകൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്  സ്ഥിരീകരിച്ചു. 3 മാസം പ്രായമുള്ള പെൺകുഞ്ഞിനും 8 മാസം പ്രായമുള്ള ആൺകുഞ്ഞിനുമാണ് HMPV രോഗം സ്ഥിരീകരിച്ചത്.രണ്ട് രോഗികൾക്കും അന്താരാഷ്ട്ര യാത്രാ ചരിത്രമില്ല. ആരോഗ്യ മന്ത്രാലയം നിരീക്ഷണം ശക്തമാക്കി.

 അവശ്യ ഘട്ടത്തിൽ പൊതുജനാരോഗ്യ ഇടപെടലുകൾ ഉടൻ നടപ്പാക്കാൻ രാജ്യം സജ്ജമാണ്.ഇൻ്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോം പോർട്ടലിലൂടെ ഇൻഫ്ലുവൻസയും, ശ്വസന സംബന്ധമായ അസുഖങ്ങളും റിപ്പോർട്ട് ചെയ്യാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.കർശനമായ ഐസൊലേഷൻ പ്രോട്ടോക്കോളുകളും സംശയാസ്പദമായ കേസുകളിൽ മുൻകരുതലുകളും നിർബന്ധമാക്കി. 


Post a Comment

Previous Post Next Post