സ്പേഡെക്‌സിന് കീഴിൽ പേടകങ്ങളെ 3 മീറ്റർ ദൂരപരിധിയിൽ വിജയകരമായി എത്തിച്ച് ഐഎസ്ആർഒ.

ഐഎസ്ആർഒ-യുടെ സ്‌പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് പേടകങ്ങൾ, ഡോക്കിങ്ങിന് മുന്നോടിയായി കേവലം മൂന്ന് മീറ്റർ അകലത്തിൽ എത്തിച്ചു. ആദ്യം പതിനഞ്ച് മീറ്റർ, തുടർന്ന് മൂന്ന് മീറ്റർ എന്നീ അകലങ്ങൾ കൈവരിച്ച ശേഷം പേടകങ്ങൾ സുരക്ഷിത ദൂരത്തേക്ക് മാറ്റി. 

ലഭ്യമായ പരീക്ഷണവിവരങ്ങൾ വിശകലനം ചെയ്ത ശേഷമാകും ഡോക്കിങ്ങിലേക്ക് കടക്കുക. ബഹിരാകാശ ഡോക്കിങ് പരീക്ഷണത്തിനായി, കഴിഞ്ഞ മുപ്പതിനാണ് സ്‌പേഡെക്സ് പേടകങ്ങൾ വിക്ഷേപിച്ചത്. നിലവിൽ ഭൂമിയിൽ നിന്ന് 475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകങ്ങൾ.


Post a Comment

Previous Post Next Post