2024 ലെ ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പാരീസ് ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടിയ ഷൂട്ടിങ്ങ് താരം മനു ഭാകർ, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരീസ് പാരാലിമ്പിക്സ് സ്വർണ മെഡൽ ജേതാവ് പ്രവീൺ കുമാർ എന്നിവർ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം സ്വന്തമാക്കി.
മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്, ഒളിമ്പിക് ഷൂട്ടിങ്ങ് മെഡല്‍ ജേതാക്കളായ സ്വപ്നില്‍ കുസാലെ, സരബ്ജോദ് സിങ്ങ് തുടങ്ങി 34 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ്. മലയാളി ബാഡ്മിന്‍റണ്‍ പരിശീലകന്‍ എസ് മുരളീധരന്‍, ഫുട്ബോൾ പരിശീലകൻ അർമാൻഡോ ആഗ്നെലോ കൊളാക്കോ, പാരാ ഷൂട്ടിംഗ് പരിശീലകൻ സുഭാഷ് റാണ, ഷൂട്ടിംഗ് കോച്ച് ദീപാലി ദേശ്പാണ്ഡെ, ഹോക്കി പരിശീലകൻ സന്ദീപ് സാംഗ്വാൻ എന്നിവർ ദ്രോണാചാര്യ പുരസ്കാരത്തിന് അര്‍ഹരായി.
Post a Comment