പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളുരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കലാകൗമുദി വാരികയുടെ പത്രാധിപരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം, സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരായിരുന്നു.
റോസാദലങ്ങൾ, പുഴകളും കടലും തുടങ്ങി നിരവധി കൃതികള്‍ രചിച്ച അദ്ദേഹത്തിന് പ്രദക്ഷിണ വഴികൾ എന്ന രചനയിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥാകൃത്തായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എസ്. ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Post a Comment