പെരിയ ഇരട്ടക്കൊല കേസില്‍ എറണാകുളം സി. ബി. ഐ കോടതി നാളെ ശിക്ഷ വിധിക്കും. കേസിലെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ വിധി പുറപ്പെടുവിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കാസർഗോഡ് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്നലെ കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സമാധാനയോഗം ചേര്‍ന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു.
Post a Comment