സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ക്രിസ്മസ് പ്രമാണിച്ച് അനുവദിച്ച ഒരു ഗഡു തിങ്കളാഴ്ച മുതല്‍ ലഭ്യമാക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍.

ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 

തിങ്കളാഴ്ച മുതല്‍ തുക ഗുണഭോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.


Post a Comment

Previous Post Next Post