ഈ ക്രിസ്തുമസ് കാലത്ത് ഭക്ഷ്യ സംരംഭകർ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
1. കേക്ക് ഉൾപ്പെടെയുള്ള ഭക്ഷണത്തിന്റെ നിർമ്മാണത്തിനായി ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ ചേരുവകൾ മാത്രം ഉപയോഗിക്കണം .
2. കേക്ക് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന കശുവണ്ടി, ഉണക്കമുന്തിരി തുടങ്ങിയവ പഴകിയതും പുഴുക്കുത്തേറ്റതും അല്ലെന്ന് ഉറപ്പാക്കണം.
3. FSSAI അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു മാത്രം അസംസ്കൃത വസ്തുക്കൾ വാങ്ങുക.
4. അനുവദനീയമായ നിറങ്ങളും , ചേരുവകളും അനുവദനീയ അളവിൽ മാത്രം ഉപയോഗിക്കുക. നിറങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ശ്രമിക്കണം.
5. കൃത്യമായ ലേബൽ വിവരങ്ങൾ പതിക്കാത്ത ഭക്ഷണ പായ്ക്കറ്റുകൾ വില്പനക്കായി കടകളിൽ പ്രദർശിപ്പിക്കരുത്.
6. വില്പനയ്ക്കുള്ള പായ്ക്കറ്റ് ഭക്ഷണങ്ങളിൽ പൂപ്പൽ ബാധയോ മറ്റ് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്നും പായ്ക്കിംഗ് കൃത്യമാണെന്നും ഉറപ്പു വരുത്തണം.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾക്ക് 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം .
Post a Comment