കൂട്ടാലിട: സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ ഷുക്കൂർ തയ്യിൽ (50) നിര്യാതനായി. ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും കോഴിക്കോട് സി എച്ച് സെൻറർ സെക്രട്ടറിയുമായിരുന്നു. പൂനത്ത് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ട്രഷറർ കൂടിയായിരുന്നു. മഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡണ്ടുമാണ്. പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെറെ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ തയ്യിൽ മൊയ്തി ഹാജിയുടെയും കുഞ്ഞാമിനയുടെയും പുത്രനാണ്. സക്കീനയാണ് ഭാര്യ. നിഹാൽ (മലബാർ ജ്വല്ലറി), നാജിയ എന്നിവർ മക്കളാണ്. ജാഫർ (മലബാർ ജ്വല്ലറി പാലക്കാട്) മൂസക്കുട്ടി,റംല നഫീസ, ഹസീന, പരേതരാമ സലാം, മജീദ്, സുബൈദ, അയിഷു, എന്നിവർ സഹോദരങ്ങളാണ്. കബറടക്കം പിന്നീട് അറിയിക്കും.
Post a Comment