ലോകത്തെ സ്‌മാർട്ട്‌ഫോണ്‍ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. 2019ലെ 23-ാം സ്ഥാനത്തു നിന്നുമാണ് ഈ കുതിപ്പ്. രാജ്യത്തെ സ്‌മാർട്ട്‌ഫോൺ കയറ്റുമതി 2024 നവംബറിൽ, ഒറ്റ മാസത്തിൽ തന്നെ 20,000 കോടി രൂപയിലധികം പിന്നിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 92 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് ഈ നേട്ടത്തെ അഭിനന്ദിക്കുകയും 'മേക്കിംഗ് ഭാരത് സ്റ്റോറി' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
Post a Comment