അന്താരാഷ്ട്ര പ്രവാസി ദിനാചരണത്തിന് കോഴിക്കോട് തുടക്കമായി; പ്രവാസികളുമായി ബന്ധപ്പെട്ട നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍.

പ്രവാസികളുമായി ബന്ധപ്പെട്ട നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വൈകാതെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍. നോര്‍ക്ക റൂട്ട്‌സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ പ്രവാസികള്‍ വലിയപങ്കു വഹിക്കുന്നതായും കാര്യക്ഷമമായ  വ്യവസായസ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പ്രവാസികള്‍ മുന്നോട്ട് വരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


Post a Comment

Previous Post Next Post