ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കൊപ്പം തിരുവമ്പാടിയില്‍ റോഡ്ഷോയില്‍ പങ്കെടുത്തു.
എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി കല്‍പ്പറ്റയിലും എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ് ബത്തേരിയിലുമാണ് കലാശക്കൊട്ടില്‍ പങ്കെടുത്തത്. ചേലക്കരയിലും സ്ഥാനാര്‍ത്ഥികളും, പ്രവര്‍ത്തകരും ചേര്‍ന്ന് കൊട്ടിക്കലാശം ആവേശഭരിതമാക്കി.
ഇരു മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണമായിരിക്കും. നാളെയാണ് വോട്ടെടുപ്പ്.പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. ഈ മാസം 20 ന് വോട്ടെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലും പ്രചാരണം ഊര്‍ജ്ജിതമായി തുടരുകയാണ്.
Post a Comment