വനിതാ ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പിൽ, ഇന്ത്യ ഇന്ന്, മൂന്ന് തവണ ജേതാക്കളായ ദക്ഷിണ കൊറിയയെ നേരിടും. ബിഹാറിലെ രാജ്ഗിർ ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ മലേഷ്യയെ 4-0 ന് പരാജയപ്പെടുത്തി. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ ജപ്പാനും ദക്ഷിണ കൊറിയയും 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു. മറ്റൊരു മത്സരത്തിൽ ചൈന ഏകപക്ഷീയമായ 15 ഗോളുകൾക്ക് തായ്‌ലൻഡിനെ തകർത്തു.
Post a Comment