ആരോഗ്യകരമായ ജീവിതസാഹചര്യം പൗരന്മാരുടെ മൗലികാവകാശമാണെന്നും ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സുപ്രീംകോടതി.

ഡൽഹിയിൽ പടക്കങ്ങളുടെ നിരോധനം ഫലപ്രദമായി നടപ്പാക്കാൻ പ്രത്യേക സെൽ രൂപീകരിക്കാൻ ഡൽഹി പോലീസ് കമ്മീഷണറോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ദീപാവലി സമയത്ത് ഡൽഹിയിൽ പടക്ക നിരോധനം നടപ്പാക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതായും സുപ്രീം കോടതി നിരീക്ഷിച്ചു.

ആരോഗ്യകരമായ ജീവിതസാഹചര്യം പൗരന്മാരുടെ മൗലികാവകാശമാണെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പറഞ്ഞു.


Post a Comment

Previous Post Next Post