സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ എറണാകുളത്ത് തുടക്കമാകും; ഇരുപതിനായിരത്തോളം കായിക പ്രതിഭകൾ മാറ്റുരക്കും.

ഒളിമ്പിക്‌സ് മാതൃകയില്‍ കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ എറണാകുളത്ത് തുടക്കമാകും. ഈ മാസം 11 വരെയാണ് കായികമേള അരങ്ങേറുന്നത്. 

കായികമേളക്ക് മുന്നോടിയായുള്ള ദീപശിഖ പ്രയാണവും വാഹന ജാഥയും വിവിധ ജില്ലകളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നാളെ എറണാകുളം തൃപ്പൂണിത്തുറയില്‍ സംഗമിക്കും. 1600ഓളം ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. 

Post a Comment

Previous Post Next Post