സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകൾക്ക് ബയോമെട്രിക് മസ്റ്ററിംഗ് നടത്താനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ 84.21 ശതമാനം A.A.Y, P.H.H റേഷന്‍കാര്‍ഡ് അംഗങ്ങള്‍ ഇതുവരെ മസ്റ്ററിംഗ് പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശ പ്രകാരം സജ്ജമാക്കിയ മേരാ KYC മൊബൈല്‍ ആപ്പ് ഈ മാസം 11-ാം തീയതിയോടെ ഉപയോഗിക്കാനാകുമെന്നും ഇതോടെ മൊബൈല്‍ ആപ്പ് വഴി മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
Post a Comment