എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍റിലായിരുന്ന കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയ്ക്ക് ജാമ്യം.

കണ്ണൂർ എ ഡി എം ആയിരുന്ന കെ. നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്ന് റിമാൻ്റിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ദിവ്യ യ്ക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 11 ദിവസമായി കണ്ണൂർ വനിതാ ജയിലിലാണ് പി.പി.ദിവ്യ. 

വിധി പകർപ്പ് ലഭിച്ചതിനുശേഷം കുടുംബവുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് നവീൻ  ബാബുവിന്‍റെ ഭാര്യ മഞ്ജുഷക്ക് വേണ്ടി ഹാജരായ അഭിഭാഷക  പറഞ്ഞു. കോടതിയിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കപ്പെട്ടു എന്നതില്‍  സന്തോഷമുണ്ടെന്ന് ദിവ്യയുടെ  അഭിഭാഷകനും   പ്രതികരിച്ചു.

Post a Comment

Previous Post Next Post