കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം.

കോഴിക്കോട് പയ്യോളി മൂരാട് യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു. മലപ്പുറം സ്വദേശിനി ജിൻസി ആണ് മരിച്ചത്. 26 വയസായിരുന്നു. കുടുംബത്തോടൊപ്പം കണ്ണൂർ ഭാഗത്ത് നിന്ന് വരികയായിരുന്നു.

ട്രെയിനിന്റെ വാതിലിന് അടുത്ത് നിന്നപ്പോൾ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. മൂരാട് റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു അപകടം.

Post a Comment

Previous Post Next Post