വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന സാമൂഹികനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിലേക്ക് (2024-25) അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ 60 വയസ്സ് തികഞ്ഞവരായിരിക്കണം, ബിപിഎല്‍ ആണെന്ന് തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ് പിങ്ക്/മഞ്ഞ സര്‍ട്ടിഫിക്കറ്റ്),  വയസ്സ് തെളിയിക്കുന്ന രേഖ,  പ്രമേഹരോഗിയാണെന്ന് തെളിയിക്കുന്ന ഗവ.  ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ ഉണ്ടായിരിക്കണം.

സാമൂഹ്യ നീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ (suneethi.sjd.kerala.gov.in) മുഖേന ഓണ്‍ലൈന്‍ ആയാണ് അപേക്ഷ നൽകേണ്ടത്. ഫോണ്‍: 0495-2371911.

Post a Comment

Previous Post Next Post