സംസ്ഥാനത്ത് മഞ്ഞ, പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിംഗ് സമയപരിധി അടുത്ത മാസം 5 വരെ നീട്ടി.16 ശതമാനത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ ഉള്ളതിനാലാണ് സമയ പരിധി നീട്ടിയത്.
അംഗങ്ങളിൽ 83.67 ശതമാനം പേരും മസ്റ്ററിംഗ് പൂർത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവിൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്ത കിടപ്പ് രോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി, മസ്റ്ററിംഗ് നടത്തി വരുന്നതും നവംബർ 5 വരെ തുടരും.
Post a Comment