സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാമണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മറ്റെന്നാൾ നടക്കും. ഈ മാസം 30 വരെ പത്രിക പിൻവലിക്കാനുള്ള അവസരമുണ്ട്. അതേസമയം മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി പുരോഗമിക്കുന്നു.
പാലക്കാട് യു. ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പിരായിരി പഞ്ചായത്തിൽ പ്രചരണം നടത്തി. എൽ. ഡി. എഫ് സ്ഥാനാർഥി സ്വകാര്യ സന്ദർശനങ്ങളോടെയാണ് ഇന്ന് പ്രചരണം ആരംഭിച്ചത്. എൻ. ഡി. എ സ്ഥാനാർഥി സി. കൃഷ്ണകുമാർ പാലക്കാട് നഗരസഭ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണം നടത്തി.
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച വീണ്ടും മണ്ഡലത്തിൽ എത്തും. തിങ്കളാഴ്ച്ച വയനാട് ജില്ലയിലും ചൊവ്വാഴ്ച. വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. എല്‍ ഡി എഫ് സ്ഥാനർത്ഥി സത്യൻ മൊകേരി ഇന്ന് ബത്തേരി നിയമസഭാ മണ്ഡലത്തിലാണ് പ്രചാരണം നടത്തിയത്.നാളെ മാനന്തവാടിയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനും നടക്കും.
സത്യൻ മൊകേരിയുടെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തും.എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം നടത്തിയത്.ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്കായി മുന്നണികള്‍ പ്രചാരണം ശക്തമാക്കി. സ്ഥാനാർത്ഥികളെല്ലാംജനങ്ങളെ നേരിട്ടു കണ്ട് വോട്ട് തേടുന്നതിനുള്ള തിരക്കിലാണ്.
Post a Comment