ഇരുചക്രവാഹന യാത്രക്കാർ സുരക്ഷിതമല്ലാത്ത ഹെൽമെറ്റുകൾ ധരിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്താൻ ജില്ലാ കളക്ടർമാർക്കും ജില്ലാ മജിസ്ട്രേറ്റുമാർക്കും നിർദേശം നൽകി കേന്ദ്രസർക്കാർ.

റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി, ഇരുചക്രവാഹന യാത്രക്കാർ സുരക്ഷിതമല്ലാത്ത ഹെൽമെറ്റുകൾ ധരിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്താൻ ജില്ലാ കളക്ടർമാർക്കും ജില്ലാ മജിസ്ട്രേറ്റുമാർക്കും നിർദേശം നൽകി കേന്ദ്രസർക്കാർ. 

മാനദണ്ഡങ്ങൾ പാലിക്കാതെ ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ വിൽക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും ഉപഭോക്തൃകാര്യ വകുപ്പ് നിർദേശിച്ചു. ആവശ്യമായ ബിഐഎസ് സർട്ടിഫിക്കേഷനോ എസ്‌ഐ മുദ്രയോ ഇല്ലാത്ത നിലവാരമില്ലാത്ത ഹെൽമെറ്റുകൾ വ്യാപകമായി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. മോട്ടോർ വാഹന നിയമം 1988 പ്രകാരം ഇരുചക്രവാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post