കേന്ദ്ര സര്‍ക്കാരിന്‍റെ e Market പോര്‍ട്ടലായ GeM ല്‍ വില്പനക്കാര്‍ക്കും സേവന ദാതാക്കള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ട്രാന്‍സാക്ഷന്‍ ഫീയില്‍ ഇളവ് വരുത്തി.

കേന്ദ്ര സര്‍ക്കാരിന്റെ e Market പോര്‍ട്ടലായ GeM ല്‍  വില്പനക്കാര്‍ക്കും സേവന ദാതാക്കള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ട്രാന്‍സാക്ഷന്‍ ഫീയില്‍ ഇളവ് വരുത്തി. കേന്ദ്ര സർക്കാരിന്റെ നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.രാജ്യത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. പത്തുലക്ഷം രൂപ വരെ വരുന്ന ഇടപാടുകൾക്ക് ഇനി ട്രാൻസാക്ഷൻ ഫീ ഉണ്ടായിരിക്കുകയില്ല. മുൻപ് ഇതിന്‍റെ പരിധി അഞ്ചു ലക്ഷമായിരുന്നു. 

പത്തു ലക്ഷം മുതൽ പത്ത് കോടി വരെ മൊത്തം ഇടപാട് മൂല്യത്തിന്‍റെ 0.3 ശതമാനം മാത്രമായിരിക്കും ഈടാക്കുക. പത്ത് കോടിയിലേറെ വരുന്ന ഇടപാടുകൾക്ക് മൂന്നു ലക്ഷം രൂപ മാത്രം നൽകിയാൽ മതിയാകുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. ഇതോടെ GeM പോർട്ടൽ വഴിയായി നടക്കുന്ന 97 ശതമാനത്തോളം ഇടപാടുകൾക്കും ട്രാൻസാക്ഷൻ ഫീ നൽകേണ്ടതില്ല എന്ന് GeM അഡീഷണൽ സിഇഒ അജിത് ചവാൻ വ്യക്തമാക്കി.

Post a Comment

Previous Post Next Post