മന്ത്രിസ്ഥാനമൊഴിയാൻ എ.കെ. ശശീന്ദ്രൻ സമ്മതിച്ചതോടെ എൻ.സി.പിക്കുള്ളിലെ തർക്കത്തിന് പരിഹാരമായി. മുംബൈയിൽ എൻ.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിസ്ഥാനം ഒഴിയാൻ ശശീന്ദ്രൻ സമ്മതം അറിയിച്ചത്. ശശീന്ദ്രൻ ഒഴിയുന്നതോടെ എൻ.സി.പി മുതിർന്ന നേതാവ് തോമസ്.കെ. തോമസ് വനം വകുപ്പ് മന്ത്രിയാകും.
ശരദ് പവാർ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്നണി നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. മന്ത്രിസ്ഥാനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും. അന്തിമ തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നാണ് കരുതുന്നത്. മന്ത്രിസ്ഥാനമൊഴിയുന്ന എ.കെ. ശശീന്ദ്രന് എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകാനാണ് പാർട്ടിയുടെ തീരുമാനം.
Post a Comment