സംസ്ഥാനത്ത് നിപ, നിയന്ത്രണ വിധേയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുവരെയുള്ള പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവ് ആണ്. നിപ വൈറസ് വ്യാപനം നടക്കുന്ന മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണവും സർക്കാർ നടത്തുന്നുണ്ടെന്നും വീണ ജോർജ് ഇടുക്കിയിൽ പറഞ്ഞു. പനം കള്ളിൽകൂടി രോഗം പകരുന്നതായി ചർച്ചകൾ ഉണ്ട്. ഇത് പൂർണമായി സ്ഥിരീകരിച്ചിട്ടില്ലങ്കിലും ഇത്തരത്തിലുള്ള പരിശോധനകൾക്കായി കൂടിയാണ് കോഴിക്കോട് പ്രത്യേക സെൻറർ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
Post a Comment